ഹൃദയാഘാതം; ഒറ്റപ്പാലം സ്വദേശി സലാലയിൽ നിര്യാതനായി

ഹൃദ്രോഗിയായ ഇദ്ദേഹം നാട്ടിൽ നിന്ന് ചികിത്സ കഴിഞ്ഞ് ആറ് മാസം മുമ്പാണ് സലാലയിലെത്തിയത്

Update: 2023-01-23 15:32 GMT
Editor : afsal137 | By : Web Desk
Advertising

സലാല: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് ഒറ്റപ്പാലം മണ്ണൂർ സ്വദേശി കളത്തിൽ അഷറഫ് ( 47 ) സലാലയിൽ നിര്യാതനായി. തിങ്കളാഴ്ച വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഹൃദ്രോഗിയായ ഇദ്ദേഹം നാട്ടിൽ നിന്ന് ചികിത്സ കഴിഞ്ഞ് ആറ് മാസം മുമ്പാണ് സലാലയിലെത്തിയത്.

വർഷങ്ങളായി ഔഖത്തിൽ കൃഷിത്തോട്ടം നടത്തി വരികയാണ്. ഭാര്യ സുനീറ , സുൽത്താന, സുൽഫാന .ജന്ന , മുഹമ്മദ് മുസ്തഫ എന്നിവർ മക്കളാണ്. നിയമ നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News