ഐ.എസ്.സി സലാല യോഗ ദിനാചരണം സംഘടിപ്പിക്കുന്നു

ജൂൺ 20 വെള്ളി വൈകിട്ട് 5.30 മുതൽ 8 വരെ ക്ലബ്ബ് മൈതാനിയിലാണ് പരിപാടി

Update: 2025-06-19 17:21 GMT
Editor : Thameem CP | By : Web Desk

സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാല , ഇന്ത്യൻ എംബസിയുമായി സഹകരിച്ച് യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. ജൂൺ 20 വെള്ളി വൈകിട്ട് 5.30 മുതൽ 8 വരെ ക്ലബ്ബ് മൈതാനിയിലാണ് പരിപാടി. യോഗ ഫോർ വൺ എർത്ത് വൺ ഹെൽത്ത് എന്നതാണ് ഈ വർഷത്തെ യോഗ ദിന മുദ്രാവാക്യം. എംബസി പ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കും.

നേരത്തെ രജിസ്റ്റർ ചെയ്ത് യോഗയിൽ പങ്കാളികളാകുന്നവർക്ക് ടി ഷർട്ടും ,യോഗ മാറ്റും , ഡിന്നറും ഉണ്ടായിരിക്കുന്നതാണെന്ന് ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ജാ പറഞ്ഞു. ഐ.എസ്.സി. സംസ്‌കൃത വിംഗും പരിപാടിയുടെ സംഘാടനത്തിൽ പങ്കാളികളാണ്. അന്തർ ദേശീയ യോഗ ദിനം ജൂൺ 21 ശനിയാഴ്ചയാണ്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News