കൈരളി സലാല ക്രിസ്മസ്, ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു

Update: 2023-01-01 13:45 GMT

കൈരളി സലാല നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി ചേർന്ന് സലാലയിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു. ഔഖത്തിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടി എംബസി കോൺസുലാർ ഏജന്റ് ഡോ. സനാദനൻ ഉദ്ഘാടനം ചെയ്തു. കൈരളി പ്രസിഡന്റ് ഗംഗാധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, ഷമീന അൻസാരി എന്നിവർ സംബന്ധിച്ചു.



അഹമ്മദ് സാലം അൽ റവാസ്, രാകേഷ് കുമാർ ജാ, ഹേമ ഗംഗാധരൻ, എ.കെ പവിത്രൻ, ഡോ. ഷാജി പി ശ്രീധർ, രമേഷ് കുമാർ കെ.കെ, വിപിൻ ദാസ് എന്നിവർ ആശംസകൾ നേർന്നു. മാർഗ്ഗംകളിയും വിവിധ നൃത്തങ്ങളും കരോൾ ഗാനങ്ങളും ഗാനമേളയും അരങ്ങേറി.

ഡോക്ടറേറ്റ് നേടിയ ഹൃദ്യ എസ് മേനോന് ചടങ്ങിൽ ഉപഹാരം നൽകി. കലാ പ്രവർത്തകർക്ക് നെസ്റ്റോ മാനേജർമാരും കൈരളി ഭാരവാഹികളും ചേർന്ന് ഉപഹാരങ്ങൾ നൽകി. കൺവീനർ സുരേഷ് പി. രാമൻ നേതൃത്വം നൽകി. ആഘോഷ പരിപാടിയിൽ നിരവധി പേർ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News