സലാലയിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

Update: 2023-11-02 12:41 GMT

സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ ഇഖ്റഅ് അക്കാദമി സലാലയിൽ കേരളിപ്പിറവി ആഘോഷിച്ചു. സ്കൂൾ ഹാളിൽ നടന്ന പരിപാടി ഐ.എസ്.സി മലയാള വിഭാഗം കൺവീനർ എ.പി കരുണൻ ഉദ്ഘാടനം ചെയ്തു.

ചരിത്രത്തെ മായ്ക്കുകയും മറയ്ക്കുകയും ചെയ്യുന്ന ആധുനിക കാലത്ത് നാം നേടിയെടുത്ത കേരളത്തിന്റെ സൗഹാർദ്ധാന്തരീക്ഷം നിലനിർത്താൻ പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു.

ഇഖ്റഅ് ചെയർമാൻ ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. അധ്യാപകരായ സീനാ പോളി സ്വാഗതവും ഫെമിന ഫൈസൽ നന്ദിയും പറഞ്ഞു. ഹബീർ റഹ്മാൻ, ജാഫർ, സഫ്ന നസീർ, മഞ്ജുഷ, ഷഹീൻ എന്നിവർ നേത്യത്വം നൽകി. വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News