കെഎംസിസി സലാലയിൽ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു
സലാല: കെഎംസിസി ഈദിനോടനുബന്ധിച്ച് ഇത്തിനിലെ സ്വകാര്യ ഫാം ഹൗസിൽ ഈദ് കുടുംബ സംഗമം സംഘടിപ്പിച്ചു. മൈലാഞ്ചി ഫെസ്റ്റ്, കുട്ടികളുടെ ഗെയിംസ്, പെനാൽറ്റി ഷൂട്ടൗട്ട്, ക്വിസ്, ഒപ്പന, ഡാൻസ്, ഗാനമേള തുടങ്ങിയ പരിപാടികൾ നടന്നു.
ഈദ് അവധി ദിനത്തിൽ നടന്ന പരിപാടിയിൽ നൂറ് കണക്കിന് കുടുംബാഗങ്ങളും സംബന്ധിച്ചു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ജാബിർ ഷെരീഫ്, കാസിം കോക്കൂർ, ഷൗക്കത്ത് പുറമണ്ണൂർ, സൈഫുദ്ദീൻ, അൽത്താഫ് പെരിങ്ങത്തൂർ തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.
സാംസ്‌കരിക സമ്മേളനത്തിൽ കെഎംസിസി പ്രസിഡന്റ് വി.പി. അബ്ദുസലാം ഹാജി അധ്യക്ഷതവഹിച്ചു. ഹുസൈൻ കാച്ചിലോടി സംഗമം ഉദ്ഘാടനം ചെയ്തു. നായിഫ് അഹമ്മദ് ഷൻഫരി, അബ്ദുല്ല നായിഫ് അഹമ്മദ് ഷൻഫരി എന്നിവർ പരിപാടിയിൽ അതിഥികളായിരുന്നു
നാസർ പെരിങ്ങത്തൂർ, ഷബീർ കാലടി, മൊയ്തു മയ്യിൽ ,വനിത പ്രസിഡന്റ് റൗള ഹാരിസ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ സ്വാഗതവും കൺവീനർ ഷംസീർ കൊല്ലം നന്ദിയും പറഞ്ഞു.