കോഴിക്കോട് സൗഹൃദക്കൂട്ടം സലാലയിൽ പൂക്കളമത്സരം സംഘടിപ്പിച്ചു
എസ്എൻ കലാവേദി ഒന്നാം സ്ഥാനം കരസ്ഥമാക്കി
Update: 2025-08-30 11:12 GMT
സലാല: ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് കോഴിക്കോട് സൗഹൃദക്കൂട്ടം (കെ.എസ്.കെ.സലാല) അൽവാദി ലുലുവിൽ പൂക്കള മത്സരം സംഘടിപ്പിച്ചു. പരിപാടിയിൽ ലുലു ഡെപ്യൂട്ടി ജനറൽ മാനേജർ മിൻ മഹദൂർ മുഖ്യാതിഥിയായി.
എട്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ എസ്എൻ കലാവേദി ഒന്നാം സ്ഥാനം നേടി. ടീം റെഡ് സലാല രണ്ടാം സ്ഥാനത്തെത്തി. സലാല എൻഎസ്എസും കൊല്ലം പ്രവാസി കൂട്ടായ്മയും മൂന്നാം സ്ഥാനം പങ്കിട്ടു.
വിജയികൾക്ക് കെഎസ്‌കെ പ്രസിഡണ്ട് ഫിറോസ് കുറ്റ്യാടി, ഭാരവാഹികളായ എപി കരുണൻ, ദാസൻ എംകെ, ഷൈജു നാലുപുരയ്ക്കൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ദീപക് എൻഎസ്, മധു വടകര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.