ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു; മലയാളി സലാലയിൽ മരിച്ചു

സാദയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തി വരികയായിരുന്നു

Update: 2022-12-02 16:29 GMT
Editor : ijas | By : Web Desk

സലാല: എറണാകുളം ഫോർട്ട് കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മൻസിൽ ബാബു അബ്ദുൽ ഖാദർ (43 ) സലാലയിൽ നിര്യാതനായി. ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചിരുന്നു. സാദയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തി വരികയായിരുന്നു.

ഭാര്യ സെഫാന ബാബു. രണ്ട് മക്കളുണ്ട്. കുടുംബം സലാലയിൽ ഉണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു . സഹോദരങ്ങൾ മസ്കത്തിൽ നിന്ന് സലാലയിലേക്ക് തിരിച്ചിട്ടുണ്ട്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News