മലയാളി മോംസ് വാർഷികാഘോഷം സംഘടിപ്പിച്ചു
Update: 2025-01-22 12:00 GMT
സലാല: മലയാളി മോംസ് മിഡിൽ ഈസ്റ്റിന്റെ ഏഴാമത് വാർഷികാഘോഷം ഗാർഡൻസ് ഹോട്ടലിൽ നടന്നു. ഡോ: സുമ മറിയം പരിപാടി ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ രോഷിമ അധ്യക്ഷത വഹിച്ചു.
മലയാളി അമ്മമാരുടെ വ്യത്യസ്ത കലാ കായിക പരിപാടികൾ നടന്നു. സരിത, രജിഷ, രേഖ, സന്ധ്യ ,ലിനറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആതിര, വിന്നി എന്നിവരാണ് പരിപാടി നിയന്ത്രിച്ചത്. നിരവധി പേർ സംബന്ധിച്ചു