ഐഒസി സലാല സംഘടിപ്പിക്കുന്ന 'മാനവീയം 2025' ഫെബ്രുവരി 21ന്
സലാല: ഐഒസി സലാല വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന മാനവീയം 2025 സാംസ്‌കാരിക സദസ്സ് ഫെബ്രുവരി 21 മ്യൂസിയം ഹാളിൽ നടക്കും. യുത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, സാമൂഹിക പ്രവർത്തകയും ഉമ്മൻ ചാണ്ടിയുടെ മകളുമായ മറിയ ഉമ്മൻ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും. ചടങ്ങിൽ ഉമ്മാൻചാണ്ടി സേവന പുരസ്‌കാരം ഷബീർ കാലടിക്ക് സമ്മാനിക്കും. സലാലയിലെ കലാ പ്രതിഭകൾ ഒരുക്കുന്ന വൈവിധ്യമാർന്ന ദൃശ്യ സംഗീത വിരുന്നും അരങ്ങേറും.
പരിപാടിയുടെ പോസ്റ്റർ പ്രകാശനം സ്വകാര്യ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖും ,കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂരും ചേർന്ന് നിർവ്വഹിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ, ഐഒസി ഒമാൻ ചെയർമാൻ ഡോ:രത്‌നകുമാർ തുടങ്ങിയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. പ്രസിഡന്റ് ഡോ: നിഷ്താർ, ജനറൽ സെക്രട്ടറി ഹരികുമാർ , കെഎംസിസി ട്രഷറർ റഷീദ് കല്പറ്റ തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു.