ചൈനീസ് ടൂറിസ്റ്റുകളെ ഒമാനിലേക്ക് ആകർഷിക്കാൻ പദ്ധതിയുമായി പൈതൃക, ടൂറിസം മന്ത്രാലയം

ചൈനയിൽ ഒമാനെ പ്രതിനിധാനം ചെയ്യാൻ സ്പെഷലിസ്റ്റ് ടൂറിസം മാർക്കറ്റിങ് കമ്പനിയെ നിയമിക്കാൻ ആണ് മന്ത്രാലയം പദ്ധതിയിടുന്നത്.

Update: 2023-07-03 18:54 GMT
Editor : rishad | By : Web Desk
Advertising

മസ്കത്ത്: ചൈനീസ് ടൂറിസ്റ്റുകളെ ഒമാനിലേക്ക് ആകർഷിക്കാൻ പദ്ധതിയുമായി പൈതൃക, ടൂറിസ മന്ത്രാലയം. ചൈനയിൽ ഒമാനെ പ്രതിനിധാനം ചെയ്യാൻ സ്പെഷലിസ്റ്റ് ടൂറിസം മാർക്കറ്റിങ് കമ്പനിയെ നിയമിക്കാൻ ആണ് മന്ത്രാലയം പദ്ധതിയിടുന്നത്.

ചൈനയിലെ ജനങ്ങൾക്ക് അവധിക്കാലം ആസ്വദിക്കുന്നതിനായി ഒമാനെ തിരഞ്ഞെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സ്പെഷലിസ്റ്റ് ടൂറിസം മാർക്കറ്റിങ് കമ്പനിയെ നിയമിക്കാൻ ആണ് പൈതൃക, ടൂറിസ മന്ത്രാലയം ഒരുങ്ങുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുവരെ ചൈനയിൽ നിന്ന് നിരവധി സഞ്ചാരികളായിരുന്നു സുൽത്താനേറ്റിലേക്ക് എത്തിയിരുന്നത്. ഇത് പുനരുജ്ജീവിപ്പിക്കുക എന്നതാണ് പുതിയ മാർക്കറ്റിങ്ങിലൂടെ ലക്ഷ്യമിടുന്നത്. 2018ൽ 44,540 ആളുകളായിരുന്നു ചൈനയിൽനിന്ന് സന്ദർശകരായി എത്തിയിരുന്നതെന്ന് മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് മൂന്ന് വർഷത്തോളം ചൈന യാത്രവിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഈ വിലക്ക് ബെയ്ജിങ് മുമ്പ് പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഒമാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കുന്നതിന് ഒമാനിലെ നാഷനൽ ട്രാവൽ ആൻഡ് ടൂറിസം ഓപറേറ്ററും ചൈനീസ് ടൂറിസം ഓപറേറ്ററുമായി ധാരണയിലെത്തുകയും ചെയ്തിട്ടുണ്ട്.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News