ഒമാനിലെ ഇന്ത്യൻ എംബസി വഴി നാടണഞ്ഞത് ആയിരത്തിലധികം ഇന്ത്യക്കാർ

Update: 2023-05-11 16:56 GMT
Advertising

കഴിഞ്ഞവർഷം ഒമാനിലെ ഇന്ത്യൻ എംബസി വഴി നാടണഞ്ഞത് ആയിരത്തിലധികം ഇന്ത്യക്കാർ. തൊഴിൽ പ്രശ്‌നം അടക്കമുള്ള നിരവധി കാരണങ്ങളാൽ ഒമാനിൽ കുടുങ്ങിപ്പോയ പ്രവാസികൾ ആണ് ഇന്ത്യൻ എംബസി വഴി നാട്ടിലെത്തിയത്.

ഒമാൻ സർക്കാറിന്റെ മികച്ച സഹകരണം കൊണ്ടാണ് ഇവരെ ഇന്ത്യയിലേക്ക് മടക്കി അയക്കാൻ കഴിഞ്ഞതെന്നും അതിൽ ഒമാൻ സർക്കാറിന് നന്ദി അറിയിക്കുകയാണെന്നും എംബസി അറിയിച്ചു. ഒമാനിൽ തൊഴിൽ പ്രശ്‌നം അടക്കമുള്ള നിരവധി കാരണങ്ങളാൽ കുടുങ്ങിപ്പോയ ബാക്കിയുള്ളവർക്ക് സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്താൻ എംബസി പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.

ഒമാനിൽ സന്ദർശന വിസ അടക്കമുള്ളവയിലെത്തി കുടുങ്ങിപ്പോകുന്നവർ നിരവധിയാണ്. പ്രധാനമായും സ്ത്രീകളാണ് ഇത്തരം കുരുക്കുകളിൽ പെടുന്നത്. ഇന്ത്യയിലെ ഏജന്റുകൾ വഴിയും മറ്റുമാണ് ഇവർ ഒമാനിലെത്തുന്നത്. ശമ്പളം ലഭിക്കാത്തതടക്കമുള്ള കാരണങ്ങളാൽ എംബസിയെ സമീപിക്കുന്നവരും നിരവധിയാണെന്ന് സാമൂഹിക പ്രവർത്തകർ പറയുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News