ഐ.എം.ഐ സലാല വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
ഫസ്‌ന അനസ് പ്രസിഡന്റ്, മദീഹ സെക്രട്ടറി
Update: 2025-12-17 10:52 GMT
സലാല: ഐ.എം.ഐ സലാല വനിതാ വിഭാഗത്തിന്റെ രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫസ്‌ന ടീച്ചർ പ്രസിഡന്റും മദീഹ ഹാരിസ് സെക്രട്ടറിയുമാണ്. റജീനയാണ് വൈസ് പ്രസിഡന്റ്, നിഷ സാബുവാണ് ജോ.സെക്രട്ടറി. വിവിധ വകുപ്പ് കൺവീനർമാരെയും, യൂണിറ്റ് ഭാരവഹികളെയും തെരഞ്ഞെടുത്തു. ഐഡിയൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് ഐ.എം.ഐ പ്രസിഡൻ്റ് കെ.ഷൗക്കത്തലി മാസ്റ്റർ നേത്യത്വം നൽകി.