2026 ഫുട്ബോൾ ലോകകപ്പ് യോ​ഗ്യത, ഏഷ്യൻ പ്ലേ ഓഫിനുള്ള അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ച് ഒമാൻ

ഖത്തറിനെതിരെയും യുഎഇക്കെതിരെയും പരിശീലന മത്സരങ്ങൾ

Update: 2025-10-03 09:19 GMT

മസ്കത്ത്: 2026 ഫിഫ ലോകകപ്പ് ഏഷ്യൻ പ്ലേ ഓഫ് മത്സരങ്ങൾക്കായി ഒമാൻ ദേശീയ ടീം അന്തിമ സ്ക്വാഡ് പ്രഖ്യാപിച്ചു. പോർച്ചുഗീസ് കോച്ച് കാർലോസ് ക്വിറോസിന്റെ നേതൃത്വത്തിലാണ് ടീം കളിക്കുക. ലോകകപ്പ് മത്സരങ്ങൾ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് നടക്കുക. ഒമാൻ പ്ലേ-ഓഫിൽ തങ്ങളുടെ യാത്ര ആരംഭിക്കുന്നത് ഗ്രൂപ്പ് എയിൽ ആതിഥേയരായ ഖത്തറുമായിട്ടുള്ള മത്സരത്തോടെയാണ്. ഈ മത്സരം ഒക്ടോബർ 8 ബുധനാഴ്ച ഒമാൻ സമയം രാത്രി 7:00 മണിക്ക് അൽ സദ്ദ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കും. ടീമിന്റെ രണ്ടാമത്തെ മത്സരം ഒക്ടോബർ 11 ശനിയാഴ്ച രാത്രി 9:15-ന് യുഎഇയുമായിട്ടാണ്. അന്തിമ സ്ക്വാഡിൽ 27 താരങ്ങൾ ഇടംപിടിച്ചു.

സ്ക്വാഡ്: ഇബ്റാഹിം അൽ മുഖൈനി, ഫായിസ് അൽ റഷീദി, ബിലാൽ അൽ ബലൂഷി, മുസാബ് അൽ ശഖ്‌സി, ഖാലിദ് അൽ ബുറൈകി, മഹ്മൂദ് അൽ മഷ്ആഫ്രി, അഹ്മദ് അൽ ഖമൈസി, നായിഫ് ബൈത്ത് സുബൈഹ്, അംജദ് അൽ ഹാരിസി, താനി അൽ റഷീദി, ഗാനിം അൽ ഹബാഷി, അലി അൽ ബൂസൈദി, സുൽത്താൻ അൽ മർസൂഖ്, അഹദ് അൽ മശായിഖി, ഹർബ് അൽ സാദി, അർഷദ് അൽ അലവി, അബ്ദുല്ല ഫവാസ്, സാഹിർ അൽ അഗ്ബാരി, ജമീൽ അൽ യഹ്മദി, അബ്ദുൽറഹ്മാൻ അൽ മഷ്ആഫ്രി, മുഹ്‌സിൻ അൽ ഗസ്സാനി, നാസർ അൽ റവാഹി, സലാഹ്, മുഹമ്മദ് അൽ ഗാഫ്രി, ഇസാം അൽ സുബ്ഹി.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News