ഒമാനിൽ നിന്നുള്ള കയറ്റുമതി 50ശതമാനത്തിലധികം വർധിച്ചതായി കണക്കുകൾ
ഒമാനിൽ നിന്നുള്ള ചരക്ക് കയറ്റുമതി കഴിഞ്ഞ വർഷം 17.145 ശതകോടി റിയാൽ ആയിരുന്നു. 10.03 ശതകോടി റിയാലാണ് വാതകത്തിൽ നിന്നുമുള്ള വരുമാനം.
ഒമാനിൽ നിന്നുള്ള കയറ്റുമതി 50ശതമാനത്തിലധികം വർധിച്ചതായി കണക്കുകൾ. 2021-22നും ഇടയിൽ 55.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു.
ഒമാനിൽ നിന്നുള്ള ചരക്ക് കയറ്റുമതി കഴിഞ്ഞ വർഷം 17.145 ശതകോടി റിയാൽ ആയിരുന്നു. 10.03 ശതകോടി റിയാലാണ് വാതകത്തിൽ നിന്നുമുള്ള വരുമാനം. എണ്ണ ഇതര കയറ്റുമതിയിൽനിന്ന് 5.79ശതകോടി റിയാലും നേടാനായി. പുനർ കയറ്റുമതി രാജ്യത്തിന് 1.32 ശതകോടി റിയാലും നേടിക്കൊടുത്തു. ഈ വർഷം ജനുവരിയിടെ എണ്ണയുടെയും എണ്ണ ഇതര ഉൽപന്നങ്ങളുടെയും കയറ്റുമതിയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലായിരുന്നുവെന്നും കണക്കുകൾ സൂചിപിക്കുന്നു. 2021 ജനുവരിയിൽ 724.8 ദശലക്ഷം റിയലായിരുന്നുവെങ്കിൽ ഈ വർഷം എണ്ണ, വാതക ഇനങ്ങളിൽനിന്ന് 1.15 ശതകോടി വരുമാനമാണ് ഒമാൻ നേടിയത്. എണ്ണ ഇതര കയറ്റുമതി ഈ വർഷം ജനുവരിയിൽ 626.8 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഒമാന്റെ എണ്ണ ഇതര കയറ്റുമതിയിൽ രാസ ഉത്പന്നങ്ങളിൽനിന്ന് 1.235 ശതകോടി റിയാൽ നേടാനായി.