ഒമാനിലെ പ്രവാസി തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് നിർബന്ധിത ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുന്നു

സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം.

Update: 2023-07-22 17:12 GMT
Editor : rishad | By : Web Desk
Advertising

മസ്കത്ത്: ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസം പകർന്ന് നിര്‍ബന്ധിത ആരോഗ്യ ഇൻഷൂറൻസ് നടപ്പിലാക്കുന്നു. സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാരും ഉള്‍പ്പെടുന്നതാണ് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് നിയമം.

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച സാമൂഹിക സംരക്ഷണ നിയമം സംബന്ധിച്ച ഉത്തരവിലാണ് ആരോഗ്യ ഇന്‍ഷുറന്‍സ് നിയമത്തെ പറ്റി പ്രതിപാദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് മൂന്ന് വര്‍ഷത്തിന് ശേഷം റോയല്‍ ഡിക്രിയുടെ അടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരും. പുതിയ ആരോഗ്യ ഇൻഷൂറന്‍സ് നിയമത്തിലൂടെ ഒമാൻ സ്വദേശികള്‍ക്കും പ്രവാസി തൊഴിലാളികള്‍ക്കും പരിചരണം ലഭ്യമാകും.

പരുക്കുകളും രോഗാവസ്ഥയും അടിസ്ഥാനമാക്കിയാകും ആരോഗ്യ പരിരക്ഷ ലഭിക്കുക. ഒറ്റത്തവണ നഷ്ടപരിഹാരം, വൈകല്യ പെന്‍ഷനുകള്‍, അലവന്‍സുകള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു. ഒമാനിലുള്ള സ്വകാര്യ മേഖലയിൽ പല കമ്പനികളും തങ്ങളുടെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ് നൽകുന്നില്ല. എന്നാൽ, പുതിയ ഉത്തരവ് വരുന്നതോടെ ഇവർക്കുകൂടി ആരോഗ്യപരിരക്ഷ ലഭിക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News