രാജ്യത്തെ താമസക്കാര്‍ക്കായി ബൂസ്റ്റര്‍ ഡോസ് സൗകര്യമൊരുക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം

കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 1144 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്

Update: 2022-01-03 13:09 GMT

മസ്‌കത്ത്: സീബിലെ പഴയ മസ്‌കറ്റ് എയര്‍പോര്‍ട്ട് കെട്ടിടത്തില്‍ ആരംഭിച്ച പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രത്തില്‍ തിരക്കേറുന്നു. രാജ്യത്തെ താമസക്കാര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരുന്നത്.

എന്നാല്‍ മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റോടെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കും കേന്ദ്രത്തില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടുണ്ട്.

ഇവിടെ നിന്ന് വാക്‌സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ബന്ധമായും ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്ത് എസ്എംഎസ് ആയി അപ്പോയിന്റ്‌മെന്റ് കൈപറ്റണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

https://covid19.moh.gov.om/#/home എന്ന ലിങ്ക് വഴിയാണ് വാക്‌സിന്‍ ആവശ്യമുള്ളവര്‍ അപ്പോയിന്റ്‌മെന്റിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരേയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം. കൂടുതല്‍ വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി 1144 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News