ജിസിസി കൊമേഴ്‌സ്യൽ പ്രൊഫഷണൽ വിസയുള്ളവർക്ക് ഒമാനിലേക്ക് ഇനി എവിടെനിന്നും വരാം

പുതിയ നിദേശപ്രകാരം നാട്ടിൽനിന്ന് വരുന്ന ഗൾഫ് പ്രവാസികൾക്ക് ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും. നേരത്തെ ഇത് ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെനിന്നും വരുന്നവർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു.

Update: 2022-10-26 09:30 GMT
Advertising

മസ്‌കത്ത്: ജിസിസി കൊമേഴ്‌സ്യൽ പ്രൊഫഷണൽ വിസയുള്ളവർക്ക് ഒമാനിലേക്ക് ഇനി എവിടെനിന്നും വരാം. സിവിൽ ഏവിയേഷൻ അതോറിറ്റി എയർപോർട്ട്‌സ് അധികൃതർക്കും ട്രാവൽ ഏജൻസികൾക്കും നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നത്. പുതിയ നിദേശപ്രകാരം നാട്ടിൽനിന്ന് വരുന്ന ഗൾഫ് പ്രവാസികൾക്ക് ഒമാനിൽ ഓൺ അറൈവൽ വിസ ലഭ്യമാകും. നേരത്തെ ഇത് ഏത് രാജ്യങ്ങളിലാണോ വിസയുള്ളത് അവിടെനിന്നും വരുന്നവർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളു. ഇത്തരത്തിൽ വിസയില്ലാതെ സുൽത്താനേറ്റിൽ എത്താൻ ജിസിസി രാജ്യങ്ങളിലെ വിസക്ക് ചുരുങ്ങിയത് മൂന്ന് മാസത്തെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം. യാത്രാ വിലക്കുള്ള രാജ്യങ്ങളിലെ പൗരൻമാർക്ക് ഈ സേവനം ലഭ്യമായിരിക്കില്ല. മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് പുതിയ നിർദേശമെന്ന് യാത്രാമേഖലയിലുള്ളവർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News