കര, വ്യോമ ഗതാഗത മേഖലയിൽ ഒമാനും സൗദി അറേബ്യയും ധാരണപത്രങ്ങളിൽ ഒപ്പുവച്ചു

സാങ്കേതിക, ലോജിസ്റ്റിക് സഹകരണം വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ശാസ്ത്രീയവും തൊഴിൽപരവുമായ വിവരങ്ങൾ പങ്കുവെക്കാൻ ധാരണയായിട്ടുണ്ട്.

Update: 2021-11-02 17:27 GMT
Advertising

കര, വ്യോമ ഗതാഗത മേഖലയിൽ ഒമാനും സൗദി അറേബ്യയും ധാരണപത്രങ്ങളിൽ ഒപ്പുവെച്ചു. ഒമാനി സംഘത്തിന്‍റെ സൌദി സന്ദർശനത്തിന്‍റെ ഭാഗമായിയാണ് ധാരണാപത്രങ്ങളിൽ ഒപ്പിട്ടത്.

റോഡ് ഗതാഗത കരാറിൽ ഒമാൻ ഗതാഗത, വാർത്താ വിനിമയ,വിവരസാേങ്കതിക മന്ത്രി എൻജിനിയർ സൈദ് ഹമൗദ് അൽമാവലിയും സൗദി ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജിനിയർ സാലിഹ് നാസർ അൽജാസറുമാണ് കരാറിൽ ഒപ്പുവെച്ചത്.

വ്യോമ ഗതാഗത കരാറിൽ ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ നൈഫ് അലി അൽ അബ്രിയും സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പ്രസിഡൻറ് അബ്ദുൽ അസീസ് ദുലൈജുമാണ് കരാറിൽ ഒപ്പുവെച്ചത്.

സാങ്കേതിക, ലോജിസ്റ്റിക് സഹകരണം വർധിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും ശാസ്ത്രീയവും തൊഴിൽപരവുമായ വിവരങ്ങൾ പങ്കുവെക്കാൻ ധാരണയായിട്ടുണ്ട്. എൻജിനീയർമാർ, വിദഗ്ധർ, പ്രഫഷണൽ ടെക്നീഷ്യൻമാർ എന്നിവർ തമ്മിലുള്ള പരസ്പര സന്ദർശനവും വർധിപ്പിക്കും. സംയുക്ത ലോജിസ്റ്റിക് താൽപ്പര്യങ്ങൾക്കായി ഇരു രാജ്യങ്ങളുടെയും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ധാരണാപത്രം വഴിയൊരുക്കും.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News