ഒമാനിൽ കഴിഞ്ഞ വർഷം വാട്ടർ റെസ്‌ക്യൂ ടീമുകൾ രക്ഷാപ്രവർത്തനം നടത്തിയത് 521 അപകടങ്ങളിൽ

വാദികൾ, ഡാമുകൾ, കുളങ്ങൾ, അരുവികൾ, കിണറുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ അപകടത്തിൽപ്പെട്ടവരെയാണ് രക്ഷപ്പെടുത്തിയത്

Update: 2022-08-08 17:58 GMT
Advertising

ഒമാനിൽ കഴിഞ്ഞ വർഷം 521 മുങ്ങിമരണ അപകടങ്ങളിൽ വാട്ടർ റെസ്ക്യൂ ടീമുകൾ രക്ഷാപ്രവർത്തനം നടത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. വാദികൾ, ഡാമുകൾ, കുളങ്ങൾ, അരുവികൾ, കിണറുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ അപകടത്തിൽപ്പെട്ടവരെയാണ് രക്ഷപ്പെടുത്തിയത്.കനത്ത മഴയിലാണ് കൂടുതൽ പേരും അപകടത്തിൽപ്പെട്ടത്. അപകട മുന്നറിയിപ്പുകൾ അവഗണിച്ച് വാദികളിലും ബീച്ചുകളിലും ഇറങ്ങിയവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News