ഈജിപ്തിൽ കാർ അപകടത്തിൽപ്പെട്ട് ഒമാനി കുടുംബാംഗങ്ങൾ മരിച്ചു

10 വയസ്സുള്ള കുട്ടി അപകടം തരണം ചെയ്തതായി ഈജിപ്തിലെ ഒമാൻ എംബസി അറിയിച്ചു

Update: 2024-08-04 16:48 GMT

മസ്കത്ത്: ഈജിപ്തിൽ കാർ അപകടത്തിൽപ്പെട്ട് ഒമാനി കുടുംബാംഗങ്ങൾ മരിച്ചു. കൂടെയുണ്ടായിരുന്ന 10 വയസ്സുള്ള കുട്ടി അപകടം തരണം ചെയ്തതായി ഈജിപ്തിലെ ഒമാൻ എംബസി അറിയിച്ചു. കെയ്‌റോയിൽ നിന്ന് 380 കിലോമീറ്റർ അകലെ വെച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചതായും എംബസി അധികൃതർ പറഞ്ഞു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News