ഒമാന്റെ ആദ്യ കാർ ഫാക്ടറി സലാലയിൽ

സലാല ഗ്ലോബൽ സിറ്റി കമ്പനിയും ജിയാങ്‌സു ചാങ്‌ഹോങ് ഇന്റലിജന്റ് എക്യുപ്‌മെന്റും തമ്മിലാണ് കരാ‍ർ

Update: 2025-11-13 09:40 GMT

സലാല: ഒമാനിലെ ദോഫാറിൽ രാജ്യത്തെ ആദ്യത്തെ കാർ നിർമാണ പ്ലാന്റ് സ്ഥാപിക്കാൻ ധാരണയായി. സലാല ഗ്ലോബൽ സിറ്റി കമ്പനിയും ചൈനയിലെ ജിയാങ്‌സു ചാങ്‌ഹോങ് ഇന്റലിജന്റ് എക്യുപ്‌മെന്റും തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു. സലാലയിലെ അന്താരാഷ്ട്ര നിക്ഷേപകർക്ക് വലിയ സാധ്യതകളാണ് ഇതിലൂടെ വഴിതുറക്കുന്നത്. സ്മാർട്ട് വ്യാവസായിക സംവിധാനങ്ങളിലും ഓട്ടോമോട്ടീവ് ഉൽപ്പാദന ലൈനുകളിലും ചൈനയിലെ ഏറ്റവും പ്രമുഖ കമ്പനികളിലൊന്നാണ് ജിയാങ്‌സു ചാങ്‌ഹോങ്.

ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗൺ, ജാഗ്വാർ ലാൻഡ് റോവർ, ഫോർഡ്, ബി‌വൈ‌ഡി ഉൾപ്പെടെ പ്രധാന അന്താരാഷ്ട്ര ബ്രാൻഡുകളുമായി സഹകരിച്ച് 30 വർഷത്തിലധികം ആഗോള അനുഭവസമ്പത്തും കമ്പനിക്കുണ്ട്. മിഡിൽ ഈസ്റ്റേൺ, ആഫ്രിക്കൻ വിപണികളിലേക്ക് ഓട്ടോമൊബൈൽ നിർമാണത്തിനും കയറ്റുമതിക്കുമുള്ള ഒരു പ്രാദേശിക കേന്ദ്രം വികസിപ്പിക്കാനാകും. സലാലയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും നൂതനമായ അടിസ്ഥാന സൗകര്യങ്ങളും അതിന് അനുയോജ്യമായ അടിത്തറ നൽകുമെന്നും ജിയാങ്‌സു ചാങ്‌ഹോങ് കമ്പനി വക്താക്കൾ അഭിപ്രായപ്പെട്ടു.

Tags:    

Writer - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

Editor - മിഖ്ദാദ് മാമ്പുഴ

Trainee Web Journalist

By - Web Desk

contributor

Similar News