സലാലയിൽ പാസ്‌പോർട്ട് സേവനങ്ങൾ നാളെ രാവിലെ മുതൽ ലഭ്യമാകും

ദാരീസിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിലാണ് സേവനം ലഭിക്കുക

Update: 2025-07-24 15:39 GMT

സലാല: നേരത്തെ അറിയിച്ചതിൽ നിന്ന് വ്യത്യസ്തമായി എംബസിയുടെ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ, വിസ ഉൾപ്പടെ മുഴുവൻ സേവനങ്ങളും വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ദാരീസിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഹാളിൽ ലഭ്യമാകുമെന്ന് എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നേരത്തെ വൈകിട്ട് നാലര മുതൽ ഒരു മണിക്കൂർ മാത്രമാണെന്നാണ് അറിയിച്ചിരുന്നത്.

സേവനം ആവശ്യമുള്ളവർ പൂരിപ്പിച്ച ഫോമും നിർദിഷ്ട തുകയുമായി (കാർഡ് സ്വീകരിക്കുന്നതല്ല) സോഷ്യൽ ക്ലബ്ബിൽ എത്തിയാൽ മതി. നേരത്തെ ബുക്ക് ചെയ്യേണ്ടതില്ല. സലാലയിലെ എസ്.ജി.ഐ. വിഎസിന്റെ കേന്ദ്രം ആഗസ്റ്റിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് കരുതുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News