ഖത്തർ ലോകകപ്പ്; ജർമൻ ടീം നാളെ ഒമാനിലെത്തും

ഒമാൻ ദേശീയ ടീമുമായി സന്നാഹ മത്സരവും കളിക്കും

Update: 2022-11-13 07:53 GMT
Advertising

ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ മുന്നൊരുക്ക ക്യാമ്പിനായി ജർമൻ ടീം നാളെ ഒമാനിലെത്തും. നംവബർ 14 മുതൽ 18 വരെ ബൗശർ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലായിരിക്കും കോച്ച് ഹൻസി ഫ്‌ളിക്കിന്റെ നേതൃത്വത്തിൽ ജർമൻ ടീം പരിശീലനം നടത്തുക.

ഒമാൻ ദേശീയ ടീമുമായി സന്നാഹ മത്സരവും കളിക്കും. ഇതിന് ശേഷമായിരക്കും ടീം ഖത്തറിലേക്ക് തിരിക്കുക. നവംബർ 16ന് രാത്രി ഒമ്പത് മണിക്കാണ് സന്നാഹ മത്സരം. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News