ഇറാനിലെ തടവുകാരുടെ മോചനം; ഒമാൻ ഭരണാധികാരിക്ക് നന്ദി അറിയിച്ച് ബെൽജിയം രാജാവ്
ഒമാന്‍റെ മധ്യസ്ഥ്യത്തെ തുടർന്ന് ഇറാൻ, ബെൽജിയം എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ടവരെ അധികൃതർ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു
Update: 2023-05-27 17:49 GMT
മസ്‌കത്ത്: ഇറാനിൽ തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കാൻ ഇടപ്പെട്ട ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന് ബെൽജിയം രാജാവ് ഫിലിപ്പ് ലിയോപോൾഡ് ലൂയിസ് മേരി നന്ദി അറിയിച്ചു. കഴിഞ്ഞ ദിവസം ഫോണിലൂടെ വിളിച്ചാണ് സുൽത്താനോട് നന്ദി പറഞ്ഞത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധങ്ങളും എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാർഗങ്ങളും ഭരണാധികാരികൾ അവലോകനം ചെയ്തു. ഒമാന്‍റെ മാധ്യസ്ഥ്യത്തെ തുടർന്ന് ഇറാൻ, ബെൽജിയം എന്നിവിടങ്ങളിൽ തടവിലാക്കപ്പെട്ടവരെ അധികൃതർ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.