ഇന്നു മുതല്‍ ഒമാനില്‍ റസിഡന്റ്‌സ് കാര്‍ഡ് പിഴയില്ലാതെ പുതുക്കാം

Update: 2022-04-06 06:29 GMT

വിദേശികളുടെ കാലാവധി കഴിഞ്ഞ റസിഡന്റ്‌സ് കാര്‍ഡ് പിഴയില്ലാതെ സെപ്തംബര്‍ ഒന്ന് വരെ പുതുക്കാമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പിഴകള്‍ ഒഴിവാക്കാനുള്ള സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ നിര്‍ദേശം ഇന്നു മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

വിദേശികളുടെ വിസാ നിരക്കുകള്‍ കുറക്കാനും സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് നിര്‍േദ്ദശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തൊഴില്‍ മന്ത്രാലയം പുതുക്കിയ വിസ നിരക്കുകള്‍ പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതലാണ് പുതിയ വിസാ നിരക്ക് നടപ്പില്‍ വരിക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News