Writer - razinabdulazeez
razinab@321
സലാല: ദോഫാർ ഗവർണറേറ്റിലെ സുൽത്താൻ സെയ്ദ് ബിൻ തൈമൂർ റോഡിൽ ഉണ്ടായ അപകടത്തിൽ മൂന്ന് ഇമാറാത്തികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. അഞ്ച് കുട്ടികൾ ഉൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 7:00 മണിയോടെ മക് ഷന് സമീപം മൂന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മരിച്ചവരിൽ രണ്ട് ഒമാനി പൗരന്മാരും മൂന്ന് ഇമാറാത്തികളും ഉൾപ്പെടുന്നു. റോയൽ ഒമാൻ പൊലീസ് സംഭവത്തിന്റെ വിശദാംശങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ തുംറൈത്ത് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ അനുശോചിച്ചു കൊണ്ട് അബൂദബിയിലെ ഒമാൻ എംബസി പ്രസ്താവനയിറക്കി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അർപിക്കുന്നതായും പരിക്കേറ്റവർ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ പറഞ്ഞു.