റൂവി മലയാളി അസോസിയേഷൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു

മെയ് 9-ന് ഖുറം സുൽത്താൻ സെന്ററിലാണ് മത്സരം

Update: 2025-04-25 15:14 GMT

മസ്‌കത്ത്: ഒമാനിലെ റൂവി മലയാളി അസോസിയേഷനും ഖുറം സുൽത്താൻ സെന്ററും ചേർന്ന് കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. മെയ് 9-ന് ഖുറം സുൽത്താൻ സെന്ററിലാണ് മത്സരം. കെ.ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം.

മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സുൽത്താൻ സെന്റർ ആകർഷക സമ്മാനങ്ങൾ, ഗിഫ്റ്റ് വൗച്ചറുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകുന്നതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകുമെന്നും സംഘാടകർ അറിയിച്ചു.

സൗജന്യമായി നടക്കുന്ന ഈ മത്സരത്തിൽ ഗൂഗ്ൾ ഫോം വഴിയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ നിർദേശിച്ചു.

ഫൈസൽ ആലുവ, ഡോ. മുജീബ് അഹമ്മദ്, സന്തോഷ് കെ.ആർ, ഷാജഹാൻ, സുജിത് സുഗതൻ, ഷാംജി, സുജിത് മെന്റലിസ്റ്റ്, നീതു ജിതിൻ, ബിൻസി സിജോ, എബി, സുഹൈൽ, സച്ചിൻ, ഷൈജു, ആഷിഖ്, വിനോദ് എന്നീ കമ്മിറ്റി അംഗങ്ങളാണ് മത്സരപരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News