അഷ്റഫ് താമരശ്ശേരിക്ക് സലാല കെഎംസിസി സ്വീകരണം നൽകി

Update: 2023-08-15 16:14 GMT

ഹ്രസ്വ സന്ദർശനാർത്ഥം സലാലയിൽ എത്തിയ ജീവ കാരുണ്യ പ്രവർത്തകനും പ്രവാസി ഭാരതീയ അവാർഡ് ജേതാവുമായ അഷ്റഫ് താമരശ്ശേരിക്ക് സലാല കെഎംസിസി സ്വീകരണം നൽകി. കെഎംസിസി ഹാളിൽ നടന്ന സ്വീകരണത്തിൽ കേന്ദ്ര കമ്മിറ്റി നേതാക്കളും പ്രവർത്തകസമിതി അംഗങ്ങളും പങ്കെടുത്തു. പ്രസിഡൻ്റ് നാസർ പെരിങ്ങത്തൂർ പൊന്നാട അണിയിച്ചു.

അഷറഫ് താമരശ്ശേരി തൻ്റെ അനുഭവങ്ങൾ പങ്കു വെച്ചു. സലാലയിൽ നിന്നും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ട് പോകുന്നതിന് യു.എ.ഇ വഴിയുള്ള സേവനം ലഭ്യമാക്കാൻ എയർലൈൻസുകളുമായി ബന്ധപ്പെട്ട് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ റഷീദ് കല്പറ്റ, നാസർ കമൂന, ഹുസൈൻ കാച്ചിലോടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷബീർ കാലടി സ്വാഗതവും സെക്രട്ടറി ഹാഷിം കോട്ടക്കൽ നന്ദിയും പറഞ്ഞു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - ഹാസിഫ് നീലഗിരി

Writer

Similar News