സലാല ഇന്ത്യൻ സോഷ്യൽ ക്ലബ് സ്‌പോർട്‌സ് മീറ്റ് സംഘടിപ്പിച്ചു
സോഷ്യൽ ക്ലബ്ബ് ഗ്രൗണ്ടിലാണ് മീറ്റ് അരങ്ങേറിയത്
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സലാലയിൽ വിവിധ മത്സരങ്ങൾ ഉൾപ്പെടുത്തി സ്‌പോർട്‌സ് മീറ്റ് സംഘടിപ്പിച്ചു. രണ്ടാഴ്ചയിലായി നടന്ന മീറ്റ് സോഷ്യൽ ക്ലബ്ബ് ഗ്രൗണ്ടിലാണ് അരങ്ങേറിയത്. ബാഡ്മിൻ്റൺ, ലേഡീസ് ക്രിക്കറ്റ്, ചെസ് ടൂർണമെന്റ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
ബാഡ്മിൻ്റൺ മിക്‌സഡ് ഡബിൾസിൽ മുൻ സ്‌പോർട്‌സ് സെക്രട്ടറി കൂടിയായ അജിതും സാക്ഷിയും ഉൾപ്പെട്ട ടീമാണ് വിജയികളായത്. വെറ്ററൻസിൽ അജിതും സജു ജോർജുമാണ് ഒന്നാം സ്ഥാനം നേടിയത്. വനിത ഡബിൾസിൽ രേഷ്മയും കഷ് വി പ്രീതവും ഒന്നാമതെത്തി. ബോയ്‌സ് ഡബിൾസിൽ പനവ് ബാലാജിയും മുഹമ്മദ് ഫൈദ് ഷബീറുമാണ് ഒന്നാം സ്ഥാനക്കാരായത്.
വനിത ക്രിക്കറ്റ് ടൂർണമെന്റിൽ സലാല ഇന്ത്യൻസ് വിജയികളായി. സലാല ഫാൽക്കൺസ് രണ്ടാം സ്ഥാനക്കാരായി. ഓപൺ ചെസ് ടൂർണമെന്റിൽ മുതിർന്നവരുടെ വിഭാഗത്തിൽ അരുണാചലം നാച്ചിയപ്പൻ ഒന്നാം സ്ഥാനം നേടി. പന്ത്രണ്ട് വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ അരുച്ചെൽവൻ ഈഗനാണ് ഒന്നാം സ്ഥാനം നേടിയത്.
വിജയികൾക്ക് ഐ.എസ്.സി ജനറൽ സെക്രട്ടറി സന്ദീപ് ഓജ, വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.എസ്.സി സ്‌പോർട്‌സ് സെക്രട്ടറി ഡോ. രാജശേഖരൻ അസി. സ്‌പോർട്‌സ് സെക്രട്ടറി ഗിരീഷ് പെഡിനനി എന്നിവർ നേതൃത്വം നൽകി.