സലാല ഐ.എസ്.സി മലയാള വിഭാഗം ബാലകലോത്സവം സമാപിച്ചു
കലാപ്രതിഭ- ആരവ് അനൂപ്, കലാതിലകം- ഇഷ ഫാത്തിമ & അവന്തിക സഞ്ജീവ്
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മലയാള വിഭാഗം സലാലയിൽ സംഘടിപ്പിച്ച ബാലകലോത്സവത്തിന് വർണാഭമായ സമാപനം. ഒക്ടോബർ പത്ത് മുതൽ മൂന്നാഴ്‌ചയായി ഇന്ത്യൻ സോഷ്യൽ ക്ലബ്ബിലെ മൂന്ന് വേദികളിലാണ് മത്സരങ്ങൾ നടന്നത്. 600-ഓളം വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. അഞ്ച് വിഭാഗങ്ങളിലായി 23 ഇനങ്ങളിലാണ് വിദ്യാർഥികൾ മാറ്റുരച്ചത്.
ഇതിൽ 43 പോയന്റ് നേടി ആരവ് അനൂപാണ് കലാപ്രതിഭയായത്. 60 പോയന്റുകൾ നേടി ഇഷ ഫാത്തിമ,അവന്തിക സഞ്ജീവ് എന്നിവർ കലാതിലകം പങ്കിട്ടു. ആരവ് അനൂപും, അമേയ മെഹറിനും ഭാഷാ ശ്രീ പുരസ്കാരം നേടി. കിഡ്സിന്റെ 1&2 ഗ്രൂപ്പ് ചാമ്പ്യന്മാരായത് അർവിൻ സി.എസ്, വേദിക ശ്രീജിത്ത് എന്നിവരാണ്.
ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് മൈതാനിയിൽ, മലയാളപ്പെരുമ എന്ന പേരിൽ നടന്ന സമാപന പരിപാടിയിൽ മലയാള വിഭാഗം കൺവീനർ ഷബീർ കാലടി അധ്യക്ഷത വഹിച്ചു. ഐ.എസ്.സി വൈസ് പ്രസിഡന്റ് സണ്ണി ജേക്കബ്, ഡോ. അബൂബക്കർ സിദ്ദീഖ് , ഡി.ഹരികുമാർ, ഷജിൽ കോട്ടായി എന്നിവർ ആശംസകൾ നേർന്നു. സ്വദേശി പ്രമുഖർ, ഒ.അബ്‌ദുൽ ഗഫൂർ, താര സനാതനൻ, പ്രവീൺ കുമാർ, വി.പി അബ്‌ദു സലാം ഹാജി, സ്പോൺസേഴ്സ് തുടങ്ങിയവർ സമ്മാന വിതരണം നടത്തി
സജീബ് ജലാൽ, സബീർ പി.ടി. സുനിൽ നാരായണൻ, ശ്രീവിദ്യാ ശ്രീജി മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും നേത്യത്വം നൽകി. വിവിധ നൃത്ത അധ്യാപകർ ചിട്ടപ്പെടുത്തിയ വിവിധ ന്യത്തങ്ങളും അരങ്ങേറി. കുടുംബങ്ങൾ ഉൾപ്പടെ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.