Writer - razinabdulazeez
razinab@321
സലാല: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സെപ്‌റ്റംബർ ആറ് ശനിയാഴ്ച സലാലയിലെത്തുന്നു. അന്നേ ദിവസം വൈകിട്ട് ഏഴരക്ക് ലുബാൻ പാലസ് ഹാളിൽ സലാല കെ.എം.സി.സി ഒരുക്കുന്ന സ്നേഹ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്യും. സ്വാമി ആത്മദാസ് യമി, നാസർ ഫൈസി കൂടത്തായി എന്നിവർ സംബന്ധിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം അബൂ തഹ്‌നൂൻ എംഡി ഒ.അബ്ദുൽ ഗഫൂർ നിർവഹിച്ചു. എലൈറ്റ് റെസ്റ്റോറന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ കെ.എം.സി.സി പ്രസിഡന്റ് വി.പി.അബ്ദുസലാം ഹാജി, റഷീദ് കൽപറ്റ, ഷംസീൽ കൊല്ലം, ഹുസൈൻ കാച്ചിലോടി, അബ്ദുൽ ഹമീദ് ഫൈസി, നാസർ പെരിങ്ങത്തുർ, ഷബീർ കാലടി, മൊയ്‌തു മയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.