ജാഗ്രത, തങ്ങളുടെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് ഒമാൻ സെൻട്രൽ ബാങ്ക്
ലിങ്കിഡ്ഇനിലെ ഔദ്യോഗിക അക്കൗണ്ട് വഴി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ മാത്രം പരിഗണിച്ചാൽ മതിയെന്നും ബാങ്ക്
Update: 2025-10-08 10:24 GMT
മസ്കത്ത്: വ്യാജ തൊഴിൽ പരസ്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഒമാൻ സെൻട്രൽ ബാങ്ക്. തങ്ങളുടെ പേരിൽ വ്യാജ തൊഴിൽ പരസ്യങ്ങളും പ്രചരിക്കുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു. തൊഴിൽ പരസ്യങ്ങൾക്ക് ബാങ്ക് വ്യാജ ഇമെയിലുകളോ വെബ്സൈറ്റുകളോ ഉപയോഗിക്കാറില്ല. ലിങ്കിഡ്ഇനിൽ ഒമാൻ സെൻട്രൽ ബാങ്കിൻ്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ മാത്രമാണ് തൊഴിൽ അവസരങ്ങൾ അറിയിക്കാറുള്ളതെന്നും ബാങ്ക് വ്യക്തമാക്കി. ഔദ്യോഗികമല്ലാത്ത സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടരുതെന്നും ജാഗ്രത പാലിക്കണമെന്നും ബാങ്ക് പറഞ്ഞു.