ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം; ഒമാനിലെ കന്നുകാലി ചന്തകളിൽ ജനത്തിരക്കേറി

ഒരാഴ്ചക്കിടെ ആയിരക്കണക്കിന് ആട്, മാടുകളാണ്‌ ഒമാനിലെ വിവിധ ഗ്രാമീണ ചന്തകളില്‍ നിന്ന് വിറ്റഴിക്കപ്പെട്ടത്.

Update: 2023-06-25 17:24 GMT
Editor : rishad | By : Web Desk

മസ്കത്ത്: ബലി പെരുന്നാളിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒമാനിലെ കന്നുകാലി ചന്തകളിൽ ജനത്തിരക്കേറി. ഒരാഴ്ചക്കിടെ ആയിരക്കണക്കിന് ആട്, മാടുകളാണ്‌ ഒമാനിലെ വിവിധ ഗ്രാമീണ ചന്തകളില്‍ നിന്ന് വിറ്റഴിക്കപ്പെട്ടത്.

ഒമാനിലെ ഹബ്ത മാർക്കറ്റുകളിൽ കന്നുകാലികൾ വിൽക്കുന്ന ഭാഗങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആടുകൾ, പശുക്കൾ, ഒട്ടകങ്ങൾ തുടങ്ങിയ കന്നുകാലികളുടെ ഇടപാടുകൾക്ക് ഏറെ പ്രശസ്തമാണ് ഹബ്ത മാർക്കറ്റുകൾ. ഹബ്ത നടക്കുന്ന വിലായത്തിൽനിന്ന് മാത്രമല്ല അയൽ വിലായത്തുകളിൽ നിന്നും ജനങ്ങളെത്തും. ഒമാനി തനത് സംസ്കാരത്തിന്റെ ഒരു ഭാഗം കുടി ആണ് ഹബ്ത മാർക്കറ്റുകൾ.

വലിയ ആടുകൾക്ക് ഉയർന്ന നിരക്കാണ് വിവിധ മാർക്കറ്റുകളിൽ ഈടാക്കുന്നത്. ഇടത്തരം ആടുകളുടെ വില 160 മുതൽ 220 റിയാൽ വരെയാണ്. ചെറിയ ആടുകൾക്ക് 110 മുതൽ 180 റിയാൽ വരെയാണ് വില. അതേസമയം ഗ്രാമങ്ങളിലെ പരമ്പരാഗത ചന്തകളിലെ വില ഏറെകുറെ കുറവാണ്.പെരുന്നാൾ സമയത്ത് കന്നുകാലികൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ, വിവിധ തരം ഭക്ഷണങ്ങൾ, മറ്റ് സാധനങ്ങളും വാങ്ങാൻ ആയി ആണ് ആളുകൾ ഗ്രാമീണ ചന്തകളില്‍ എത്തുന്നത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News