ഒമാൻ ഹജ്ജ് മിഷൻ സംഘം പുണ്യഭൂമിയിൽ നിന്ന് തിരിച്ചെത്തി

Update: 2023-07-05 01:40 GMT
Advertising

ഒമാൻ ഹജ്ജ് മിഷൻ സംഘം പുണ്യഭൂമിയിൽനിന്ന് കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഒമാനിൽ നിന്നുള്ള തീർഥാടകർക്ക് വിപുലമായ സൗകര്യങ്ങളും സേവനങ്ങളുമായിരുന്നു ഒമാൻ ഹജ്ജ് മിഷൻ നൽകിയത്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തെ എൻഡോവ്മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മാമരി, ഒമാനിലെ സൗദി അറേബ്യയുടെ അംബാസഡർ അബ്ദുല്ല ബിൻ സൗദ് അൽ അൻസി, എൻഡോവ്മെന്റ്, മതകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് സ്വീകരിച്ചു.

സുൽത്താൻ ബിൻ സഈദ് അൽ ഹിനായി ആയിരുന്ന ഒമാൻ ഹജ്ജ് മിഷൻ സംഘത്തെ നയിച്ചിരുന്നത്. മന്ത്രാലയങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥർ, റോയൽ ഒമാൻ പൊലീസ്, മറ്റ് ഔദ്യോഗിക പ്രതിനിധികൾ, മെഡിക്കൽ സംഘം, ഫത്വകളും മതപരമായ മാർഗനിർദേശങ്ങളും നൽകുന്നവർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഈ വർഷം ഒമാനിൽനിന്ന് ആകെ14,000 പേരായിരുന്നു ഹജ്ജ് നിർവഹിച്ചത്. ഇതിൽ 13,500പേർ ഒമാൻ സ്വദേശികളും 250 പേർ അറബ് നിവാസികളും 250 പേർ അറബ് ഇതര താമസക്കാരുമാണ്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News