ദി സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ മെഗാ ഇവന്‍റ് ഈമാസം 27 മുതൽ
സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ മെഗാ ഇവന്‍റ് ഈമാസം 27 മുതൽ ഒമാനിലെ ദാർസൈത് ഇന്ത്യൻ സ്കൂളിൽ നടക്കും. ഇതുവരെ 18 സ്കൂളുകളിലെ 400 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നത്തിനായി ദി സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ മെഗാ ഇവന്‍റ് സംഘടിപ്പിക്കുന്നു .ഗണിതം , ശാസ്ത്രം, വിവര സാങ്കേതികത എന്നീ മേഖലകളിൽ വിദ്യാർഥികളുടെ നൂതന ആശയങ്ങൾ പങ്കുവെക്കാനും പ്രദർശിപ്പിക്കാനും മെഗാ ഇവന്‍റ് വേദിയാകും.
സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ മെഗാ ഇവന്‍റ് ഈമാസം 27 മുതൽ ഒമാനിലെ ദാർസൈത് ഇന്ത്യൻ സ്കൂളിൽ നടക്കും. ഇതുവരെ 18 സ്കൂളുകളിലെ 400 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൊബൈൽ ആപ്പ് ഡവലപ്മെന്‍റ്, ഡിജിറ്റൽ സിമ്പോസിയം, ഗണിത-ശാസ്ത്ര പ്രദർശനം, സയൻസ് സ്കിറ്റ്, ഇ-മാഗസിൻ തുടങ്ങിയ വിഭാഗങ്ങളിൽ വിദ്യാർഥികൾ കഴിവുകൾ പ്രകടിപ്പിക്കും. ജൂനിയർ വിഭാഗത്തിൽ അഞ്ച് മുതൽ എട്ട് വരെ ക്ലാസുകളിലെ വിദ്യാർഥികളും സീനിയർ വിഭാഗത്തിൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുമാണ് പങ്കെടുക്കുക. 27ന് നാഷണൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. അലി സഊദ് അൽ ബിമാനി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ മൂന്നിനാണ് സമാപനം. അന്ന് രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനം കാണാൻ അവസരമുണ്ടായിരിക്കുമെന്ന്. ഒമാനിലെ ഇന്ത്യൻ സ്കൂൾസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ ശിവകുമാർ മാണിക്യം അറിയിച്ചു.