സലാലയിൽ മലകയറ്റത്തിനിടെ വിനോദസഞ്ചാരി വീണു മരിച്ചു

ദോഫാറിലെ മിർബാത്തിലുള്ള ജബൽ സംഹാനിലാണ് സംഭവം

Update: 2025-08-19 09:02 GMT

സലാല: ഒമാനിലെ സലാലയിൽ മലകയറ്റത്തിനിടെ വിനോദസഞ്ചാരി വീണു മരിച്ചു. ദോഫാർ ഗവർണറേറ്റിലെ മിർബാത്ത് മിർബാത്ത് വിലായത്തിൽ സ്ഥിതി ചെയ്യുന്ന ജബൽ സംഹാനിലാണ് സംഭവം. ഉയർന്ന പ്രദേശത്തെ ചരിവിൽ നിന്ന് വഴുതി വീണ് ഗുരുതര പരിക്കുകൾ ഏറ്റതിനെ തുടർന്നാണ് മരണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.

പ്രാദേശത്തെ പൗരന്മാരുടെ സഹായത്തോടെ, ദോഫാർ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തക- ആംബുലൻസ് സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Advertising
Advertising

മലകയറുന്ന പൗരന്മാരും താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഭ്യർത്ഥിച്ചു. ശരത്കാലത്തെ കാലാവസ്ഥ പാതകളെ വഴുക്കലുള്ളതാക്കുകയും അപകട സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.

അതേസമയം, ദോഫാർ ഗവർണറേറ്റിലെത്തുന്ന സന്ദർശകർക്ക് മുന്നറിയിപ്പുമായി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പൈതൃക-ടൂറിസം മന്ത്രാലയം വിനോദസഞ്ചാര സ്ഥാപനങ്ങൾക്കും സന്ദർശകർക്കും മുന്നറിയിപ്പ് നൽകി. പൊതു സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രാലയം മുന്നറിയിപ്പിൽ ഓർമിപ്പിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News