ഗോ ഫസ്റ്റിന്‍റെ ഒമാനിൽ നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കിയതായി അധികൃതർ
മേയ് മൂന്ന് മുതൽ അഞ്ചുവരെയുള്ള വിവിധ സർവിസുകൾ ആണ് റദ്ദാക്കിയത്
Update: 2023-05-02 20:37 GMT
ഇന്ത്യൻ ബജറ്റ് എയർലൈനായ ഗോഫസ്റ്റിന്‍റെ ഒമാനിൽ നിന്നും ഉള്ള വിവിധ സർവിസുകൾ റദ്ദാക്കിയാതായി അധികൃതർ അറിയിച്ചു. മേയ് മൂന്ന് മുതൽ അഞ്ചുവരെയുള്ള വിവിധ സർവിസുകൾ ആണ് റദ്ദാക്കിയത്.
ബുധനാഴ്ച മസ്കത്ത്- കണ്ണൂർ, കണ്ണൂർ മസ്കത്ത് സർവിസുകളാണ് റദ്ദാക്കിയത്. നാലിന് കൊച്ചിയിൽനിന്ന് മസ്കത്തിലേക്കുള്ള വിമാനവും നിർത്തലാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച കണ്ണൂർ-ദുബൈ വിമാനവും റദ്ദാക്കിയിരുന്നു. ബൂധനാഴ്ച കണ്ണൂരിൽ നിന്നുള്ള ദുബൈ, അബൂദബി സർവിസുസുകളും നിർത്തലാക്കിയതിൽ പെടും.
നിലവിൽ ഗോ ഫസ്റ്റിന്റെ 50 ശതമാനം വിമാനങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. യു.എസ് കമ്പനിയായ പ്രാറ്റ്ആൻഡ് വിറ്റ്നിയിൽ നിന്നും എൻജിൻ ലഭിക്കാത്തതാണ് പ്രതിസന്ധി ഗുരുതരമാക്കുന്നത്. വാദിയ ഗ്രൂപ്പാണ് ഗോ ഫസ്റ്റിന്റെ ഉടമസ്ഥർ.