തൊഴിൽ നിയമ ലംഘനം; ഒമാനിൽ ഈ വർഷം അറസ്റ്റിലായത് 7,000ലധികം പ്രവാസി തൊഴിലാളികൾ

തൊഴിൽ അന്തരീക്ഷം സുരക്ഷിതവും സുസ്ഥിരവുമാക്കാൻ ഒമാനിലെ എല്ലാ തൊഴിൽ ക്ഷേമ വകുപ്പുകളിലും വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം

Update: 2023-06-05 20:10 GMT
Advertising

ഒമാനിൽ തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഈ വർഷം 7,000ൽ അധികം പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മുനിസിപ്പാലിറ്റികൾ, വിദ്യാഭ്യാസ മന്ത്രാലയം ,റോയൽ ഒമാൻ പൊലീസ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത തൊഴിലാളികൾ പിടിയിലായത്.

കഴിഞ്ഞ വർഷം ഒമാനിൽ തൊഴിൽ മന്ത്രാലയം 12,045 പരിശോധനകളാണ് നടത്തിയത്. 17,000ത്തിലധികം തൊഴിലാളികളെ അറസ്റ്റും ചെയ്തു. ജോലിസ്ഥലത്ത്നിന്ന് ഓടിപോയരുടെ എണ്ണം 27,954 ആയിരുന്നു .തൊഴിൽ അന്തരീക്ഷം സുരക്ഷിതവും സുസ്ഥിരവുമാക്കാൻ ഒമാനിലെ എല്ലാ തൊഴിൽ ക്ഷേമ വകുപ്പുകളിലും മന്ത്രാലയം വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

Full View

മുൻകൂർ അറിയിപ്പ് കൂടാതെ ഏത് ജോലിസ്ഥലത്തും പ്രവേശിക്കാൻ പരിശോധന ടീമിന് അവകാശമുണ്ടെന്ന് ഒമാൻ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ ഒമ്പതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും തൊഴിലുടമകൾ പരിശോധന സംഘത്തിന് നൽകണമെന്നും നിയമത്തിൽ പറയുന്നുണ്ട്. തൊഴിലുടമയോ അദ്ദേഹത്തിന്‍റെ പ്രതിനിധിയോ ജോലി തടസ്സപ്പെടുത്തുകയാണെങ്കിൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 112 അനുസരിച്ച് ശിക്ഷിക്കപ്പെടും. 500 റിയാലിൽ കവിയാത്ത പിഴയോ ഒരു മാസത്തിൽ കൂടാത്ത തടവോ അനുഭവിക്കേണ്ടിവരും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News