വനിത മെഡിക്കൽ ക്യാമ്പ് ഇന്ന്
Update: 2022-10-14 06:41 GMT
സലാല: പ്രവാസി വെൽഫയർ വനിത വിഭാഗം ലൈഫ് ലൈൻ ആശുപത്രിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ വനിത മെഡിക്കൽ ക്യാമ്പും സ്തനാർഭുത ബോധവത്ക്കരണവും ഇന്ന് നടക്കും.
ഐഡിയൽ ഹാളിൽ ഇന്ന് 4.30 ന് ആരംഭിക്കുന്ന പരിപാടിക്ക് പ്രമുഖ ഗൈനക്കോളജിസ്റ്റുകളായ ഡോ. ജസീന എൻ, ഡോ. സഫീന എം, എന്നിവർ നേത്യത്വം നൽകും. പ്രാഥമിക പരിശോധനകൾ കൂടാതെ കൺസൽട്ടേഷനും നടക്കുമെന്ന് പ്രവാസി വെൽഫയർ വനിത ഭാരവാഹികൾ അറിയിച്ചു.