ഏഷ്യൻ കപ്പിനു പിന്നാലെ ഫിഫ റാങ്കിങ്ങിലും കുതിപ്പ്; ചരിത്രനേട്ടവുമായി ഖത്തർ

പുതിയ റാങ്കിങ് പട്ടിയിൽ 21 സ്ഥാനം മെച്ചപ്പെടുത്തിയ ഖത്തർ 37ാം സ്ഥാനത്തെത്തി

Update: 2024-02-15 20:06 GMT
Editor : Shaheer | By : Web Desk

ദോഹ: ഏഷ്യൻ കപ്പ് ഫുട്ബോള്‍ കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഫിഫ ലോകറാങ്കിങ്ങിൽ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പുമായി ഖത്തർ. പുതിയ റാങ്കിങ് പട്ടിയിൽ 21 സ്ഥാനം മെച്ചപ്പെടുത്തിയ ഖത്തർ 37ാം സ്ഥാനത്തെത്തി.

ഖത്തര്‍ ദേശീയ ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിങ്ങാണിത്. ഏഷ്യൻ കപ്പിന് മുമ്പ് കഴിഞ്ഞ ഡിസംബറിലെ പ്രഖ്യാപിച്ച അവസാന റാങ്കിങ്ങിൽ 58ാം സ്ഥാനത്തായിരുന്നു ഖത്തർ. ടൂർണമെന്‍റില്‍ തോല്‍വിയറിയാതെ കുതിച്ചാണ് അന്നാബികള്‍ കപ്പെടുത്തത്.

92.04 പോയന്‍റ് നേടി. ഇത്തവണത്തെ ഫിഫ പട്ടികയിൽ ഏറ്റവും മികച്ച കുതിപ്പാണ് ഖത്തര്‍ നടത്തിയത്. ഏഷ്യൻ റാങ്കിൽ അഞ്ചാം സ്ഥാനത്തെത്താനും ഖത്തറിനായി. ജപ്പാൻ, ഇറാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ എന്നിവരാണ് മുന്നിലുള്ളത്.

Advertising
Advertising
Full View

ഏഷ്യന്‍ കപ്പ് റണ്ണറപ്പുകളായ ജോര്‍ദാന്‍ 17 സ്ഥാനം മെച്ചപ്പെടുത്തി 70ലെത്തി. അതേസമയം ടൂര്‍ണമെന്‍റിലെ മോശം പ്രകടനത്തിന് പിന്നാലെ ഇന്ത്യ 15 സ്ഥാനങ്ങള്‍ താഴോട്ടിറങ്ങി. 117ാമതാണ് പുതിയ പ‌‌ട്ടികയില്‍ ഇന്ത്യന്‍ ടീം.

Summary: After retaining the Asian Cup football title, Qatar made the biggest jump in FIFA world ranking in history

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News