ഫിഫ അറബ് കപ്പ്, ലോകകപ്പ് എന്നിവക്കുള്ള കാണികൾക്കുള്ള പാർക്കിങ് സൗകര്യം സജ്ജമായി

ലോകകപ്പിന്റെ ഉദ്ഘാടനം നടക്കുന്ന അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്കെത്തുന്നവർക്കായി ഏഴ് പാർക്കിങ് ഏരിയകളാണുള്ളത്. മൊത്തം 19,000 കാറുകളും 1930 ബസുകളും പാർക്ക് ചെയ്യാം. അൽ ജനൂബ് സ്റ്റേഡിയത്തിലേക്കെത്തുന്നവർക്കായി മൂന്ന് പാർക്കിങ് മേഖലളാണുള്ളത്.

Update: 2021-12-05 16:37 GMT

ഫിഫ അറബ് കപ്പ്, 2022 ലോകകപ്പ് എന്നിവക്കെത്തുന്ന കാണികൾക്കായുള്ള പാർക്കിങ് സൗകര്യങ്ങൾ സജ്ജമായി. സ്റ്റേഡിയങ്ങൾക്ക് പുറത്തും മറ്റിടങ്ങളിലുമായി അരലക്ഷത്തിൽ പരം കാറുകൾ പാർക്ക് ചെയ്യാവുന്ന തരത്തിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഖത്തർ പൊതുമരാമത്ത് മന്ത്രാലയമായ അഷ്ഗാലാണ് 2022 ലോകകപ്പിനും നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അറബ് കപ്പിനുമുള്ള പാർക്കിങ് മേഖലകൾ സജ്ജമാക്കിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പത് പാർക്കിങ് ഏരിയകളാണ് തയ്യാറാക്കിയത്. മൊത്തം 51,000 കാറുകളും 5600 ബസുകളും പാർക്ക് ചെയ്യാവുന്ന തരത്തിലാണ് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. മൂന്ന് മാസങ്ങളെടുത്ത് മൊത്തം മൂന്ന് മില്യൺ ചതുരശ്രമീറ്ററിലായാണ് പാർക്കിങ് മേഖല തയ്യാറാക്കിയത്. റോഡുകളിലെ ഗതാഗതത്തിരക്കുൾപ്പെടെയുള്ള വെല്ലുവിളികളെല്ലാം പരിഗണിച്ചുകൊണ്ടാണ് വിവിധ പാർക്കിങ് മേഖലകൾ തിരിച്ചത്. ലോകകപ്പ് സ്റ്റേഡിയങ്ങളുടെ അടുത്ത് 26 മേഖലകളും വിദൂരങ്ങളിലായി 17 എണ്ണവും ട്രെയ്‌നിങ് ഗ്രൌണ്ടുകൾക്ക് സമീപത്തായി നാലെണ്ണവുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 

Advertising
Advertising

ലോകകപ്പിന്റെ ഉദ്ഘാടനം നടക്കുന്ന അൽ ബയ്ത്ത് സ്റ്റേഡിയത്തിലേക്കെത്തുന്നവർക്കായി ഏഴ് പാർക്കിങ് ഏരിയകളാണുള്ളത്. മൊത്തം 19,000 കാറുകളും 1930 ബസുകളും പാർക്ക് ചെയ്യാം. അൽ ജനൂബ് സ്റ്റേഡിയത്തിലേക്കെത്തുന്നവർക്കായി മൂന്ന് പാർക്കിങ് മേഖലളാണുള്ളത്. 1800 കാറുകളും 750 ബസുകളും പാർക്ക് ചെയ്യാം. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലേക്കായി അഞ്ച് പാർക്കിങ് ഏരിയകൾ. നാലായിരം കാറുകളും 370 ബസുകളും ഉൾക്കൊള്ളാവുന്നതാണ് ശേഷി. അൽ തുമാമ സ്റ്റേഡിയത്തിലെത്തുന്നവർക്കായി നാല് പാർക്കിങ് ഏരിയകളാണുള്ളത്. 11,400 കാറുകളും 400 ബസുകളും പാർക്ക് ചെയ്യാം. സ്റ്റേഡിയം 974 ലേക്കായി 2900 കാറുകളും 350 ബസുകളും പാർക്ക് ചെയ്യാവുന്ന തരത്തിൽ മൂന്ന് പാർക്കിങ് ഏരിയകളുമാണ് സജ്ജമാക്കിയത്. സ്റ്റേഡിയം പരിധിക്ക് പുറത്തായി മൊത്തം 11900 കാറുകളും 1800 ബസുകളും പാർക്ക് ചെയ്യാവുന്ന മേഖലകൾ വേറെയും സജ്ജമാക്കിയിട്ടുണ്ട്. ഇത്രയും പാർക്കിങ് മേഖലകളുടെ നടത്തിപ്പ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആന്റ് ലെഗസിയാണ് നിർവഹിക്കുക

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News