'ബദറുൽ മുനീർ ഹുസ്നുൽ ജമാൽ' കാവ്യത്തിന്റെ നൂറ്റയമ്പതാം വാർഷികം ഖത്തറിലും ആഘോഷിക്കുന്നു

Update: 2022-08-24 05:21 GMT

മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യങ്ങളിലൊന്നായ മഹാകവി മോയിൻകുട്ടി വൈദ്യരുടെ ബദറുൽ മുനീർ ഹുസ്നുൽ ജമാൽ കാവ്യത്തിന്റെ നൂറ്റയമ്പതാം വാർഷികം ഖത്തറിലും ആഘോഷിക്കുന്നു.

ആഗസ്റ്റ് 25ന് വ്യാഴാഴ്ച ഐ.സി.സി അശോക ഹാളിലാണ് പരിപാടി. മോയിൻ കുട്ടി വൈദ്യർ അക്കാദമിയും ഇശൽമാല മാപ്പിളകലാ സാഹിത്യ വേദി ഖത്തർ ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അക്കാദമി സെക്രട്ടറി ഫൈസൽ എളേറ്റിൽ നേതൃത്വം നൽകും.

ഇശൽമാല മാപ്പിള കലാസാഹിത്യ വേദി ഖത്തർ ചാപ്റ്ററിന്റെ ലോഞ്ചിങും ഈ പരിപാടിയിൽ നടക്കും. ഇശൽമാല മാപ്പിളകലാ സാഹിത്യ വേദി ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ഡോ. അബ്ദുൽ സമദ്, ജനറൽ സെക്രട്ടറി സുബൈർ വെള്ളിയോട്, ട്രഷറർ അജ്മൽ ടി.കെ, ജാഫർ തയ്യിൽ, ജി.പി ചാലപ്പുറം, അൻവർ ബാബു വടകര, മുസ്തഫ എലത്തൂർ, ആഷിക്ക് മാഹി, കോയ കൊണ്ടോട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News