ഖത്തറിലും കേരളത്തിലും ഫുട്ബോൾ ആവേശം പകർന്ന് ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം

കാലിക്കറ്റ് സർവകലാശാലയുമായി സഹകരിച്ചാണ് ലോകകപ്പ് ക്വിസ്, സ്‌പോർട്‌സ് സിന്‌പോസിയം എന്നിവ സംഘടിപ്പിച്ചത്.

Update: 2022-08-27 19:21 GMT
Editor : Nidhin | By : Web Desk
Advertising

ഖത്തറിലും കേരളത്തിലും ഫുട്‌ബോൾ ആവേശം പകർന്ന് ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം. ലോകകപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാട്ടിൽ ലോകകപ്പ് ക്വിസ്, പ്രദർശന മത്സരം ഉൾപ്പെടെ സംഘടിപ്പിച്ച കൂട്ടായ്മ വരും ദിവസങ്ങളിലും വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയുമായി സഹകരിച്ചാണ് ലോകകപ്പ് ക്വിസ്, സ്‌പോർട്‌സ് സിന്‌പോസിയം എന്നിവ സംഘടിപ്പിച്ചത്. യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോക്ടർ എം.കെ ജയരാജ് ഉദ്ഘാടനം ചെയ്തു. റഷ്യൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഐ.എം വിജയനെ പരിപാടിയിൽ വൈസ് ചാൻസിലർ ആദരിച്ചു.

സിമ്പോസിയത്തിൽ കമാൽ വരദൂർ, ഷൈജു ദാമോദരൻ, വി.പി സക്കീർ ഹുസൈൻ,ഡോക്ടർ മുഹമ്മദലി പള്ളിയാലി എന്നിവർ സംസാരിച്ചു.

കോളജ് വിദ്യാർഥികൾക്കായി നടന്ന ക്വിസ് മത്സരം ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് നേതൃത്വം നൽകി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോൾ മൈതാനിയിൽ കേരള സീനിയർ താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ഫുട്‌ബോൾ പ്രദർശന മത്സരത്തോടെ പരിപാടികൾ സമാപിച്ചു.

2022 ഖത്തർ ആദിത്യമരുളുന്ന വേൾഡ് കപ്പിന് പിറന്ന നാട്ടിൽ പ്രചാരണം നൽകുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പരിപാടികൾ നടന്നത്. വരും ദിവസങ്ങളിൽ ഖത്തറിൽ കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡോം ഖത്തർ പ്രസിഡന്റ് വിസി മഷ്ഹൂദ് ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് ചെവിടിക്കുന്നൻ വൈസ് പ്രസിഡണ്ട് ബഷീർ കുനിയിൽ എന്നിവർ നേതൃത്വം നൽകി.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News