ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ പുതിയ സംഘം ചികിത്സയ്ക്കായി ഖത്തറിലെത്തി

യുഎന്‍ റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിക്കുള്ള സഹായം തുടരുമെന്നും ഖത്തര്‍ വ്യക്തമാക്കി

Update: 2024-02-05 19:29 GMT

ദോഹ: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റവരുടെ പുതിയ സംഘം ചികിത്സയ്ക്കായി ഖത്തറിലെത്തി.പതിമൂന്നാമത് സംഘമാണ് കഴിഞ്ഞ ദിവസം ഈജിപ്തിലെ അല്‍ അരീഷില്‍ നിന്നും ദോഹയിലെത്തിയത്.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ പരിക്കേറ്റ 1500 പേരുടെ ചികിത്സ ഖത്തര്‍ ഏറ്റെടുത്തിരുന്നു. ഇതില്‍ പതിമൂന്നാമത്തെ സംഘമാണ് കഴിഞ്ഞ ദിവസം ഖത്തറിലെത്തിയത്. എന്നാല്‍ ആകെ എത്ര പേര്‍ ഖത്തറിലെത്തിയെന്നത് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഈജിപ്തിലെ അല്‍ അരീഷില്‍ നിന്നും ഖത്തറിന്റെ സൈനിക വിമാനത്തിലാണ് ഗുരുതരമായി പരിക്കേറ്റ് വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ കൊണ്ടുവരുന്നത്. ഇവര്‍ക്കായി പ്രത്യേക ആശുപത്രി സംവിധാനങ്ങള്‍ ഖത്തറില്‍ ഒരുക്കിയിട്ടുണ്ട്.

Advertising
Advertising

ഗസ്സയിലെ അല്‍ജസീറ ബ്യൂറോ ഹെഡ് വാഇല്‍ അല്‍ ദഹ്ദൂഹ് അടക്കമുള്ളവര്‍ ഇപ്പോള്‍ ഖത്തറില്‍ ചികിത്സയിലുണ്ട്. ഗസ്സയില്‍ സഹായമെത്തിക്കുന്ന യുഎന്‍ റിലീഫ് ആന്റ് വര്‍ക്ക് ഏജന്‍സിക്കുള്ള സഹായം തുടരുമെന്നും ഖത്തര്‍ വ്യക്തമാക്കി.ഖത്തര്‍ പ്രധാനമന്ത്രിയെസന്ദര്‍ശിച്ച യുഎന്‍ ആർ ഡബ്ല്യൂ എ കമ്മിഷണര്‍ ജനറല്‍ ഫിലിപ് ലസാരിനിക്കാണ് ഉറപ്പ് നല്‍കിയത്

Full View


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News