നാലു വർഷത്തെ ഇടവേളക്കു ശേഷം യു.എ.ഇ അംബാസഡർ ഔദ്യോഗികമായി സ്ഥാനമേറ്റു

Update: 2023-09-28 02:10 GMT

നാലു വർഷത്തെ ഇടവേളക്കു ശേഷം ഖത്തറിലേക്ക് നിയമിതനായ യു.എ.ഇ അംബാസഡർ ശൈഖ് സായിദ് ബിൻ ഖലീഫ ബിൻ സുൽത്താൻ അൽ നഹ്യാൻ ഔദ്യോഗികമായി സ്ഥാനമേറ്റു. സ്ഥാനപത്രം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഏറ്റുവാങ്ങി.

ദീർഘനാളത്തെ ഇടവേളക്കു ശേഷം, നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിനു പിന്നാലെയാണ് ഖത്തറും യു.എ.ഇയും ഇരു രാജ്യങ്ങളിലേക്കും അംബാസഡർമാരെ നിയമിച്ചത്. ഇന്നലെ രാവിലെ അമിരി ദിവാനിലായിരുന്നു അമീർ യു.എ.ഇ അംബാസഡറുടെ സ്ഥാന പത്രം സ്വീകരിച്ചത്. 

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News