സ്തനാർബുദത്തിനെതിരെ ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു

Update: 2022-11-01 09:21 GMT
Advertising

സ്തനാർബുദത്തിനെതിരെ ബോധവത്കരണ കാമ്പയിനുമായി നസീം ഹെൽത്ത് കെയർ, ലുലു ഗ്രൂപ്പുമായി സഹകരിച്ച് ആസ്പയർ പാർക്കിൽ വാക്കത്തോൺ സംഘടിപ്പിച്ചു. സ്തനാർബുദ ബോധവൽക്കരണ മാസവുമായി ബന്ധപ്പെട്ട് സ്തനാർബുദത്തെക്കുറിച്ചും അതിന്റെ സാധ്യമായ പ്രതിരോധ നടപടികളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിനായാണ് വാക്കത്തോൺ നടത്തിയത്.

വിവിധ മേഖലകളിൽ നിന്നുള്ള നൂറിലേറെ പേർ വാക്കത്തോണിൽ പങ്കാളികളായി. അർബുദത്തെ അതിജീവിച്ചവരുടെ പങ്കാളിത്തവും അവരുടെ അതിജീവനാനുഭവങ്ങളിൽ നിന്ന് പ്രചോദനം നൽകുന്ന വാക്കുകളും പരിപാടിക്കെത്തിയവർക്ക് പ്രചോദനമായി.

അർബുദത്തെ അതിജീവിച്ച സിദ്രമെഡിസിനിലെ ഫാർമസി സർവീസസ് ഡയരക്ടർ ഫാത്തിയ അദീർ ആണ് വാക്കത്തോൺ ഫ്‌ലാഗ് ഓഫ് ചെയ്തത്. നസീം ഹെൽത്ത്കെയർ ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം, ഖത്തർ കാൻസർ സൊസൈറ്റിയിലെ പ്രൊഫഷണൽ ഡെവലപ്മെന്റ് ആൻഡ് സയന്റിഫിക് റിസർച്ച് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ഹാദി മുഹമ്മദ് അബുറഷീദ് തുടങ്ങിയവർ വാക്കത്തോണിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News