ഗസ്സയിലെ കുരുന്നുകൾക്ക് പെരുന്നാൾ ഉടുപ്പുകളെത്തിക്കാൻ ഖത്തറിൽ കാമ്പയിൻ

16 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുള്ള പുത്തനുടുപ്പുകൾ നല്‍കി പൊതുജനങ്ങൾക്ക് കാമ്പയിനിൽ പങ്കുചേരാം

Update: 2024-04-02 18:45 GMT
Advertising

ദോഹ: ദുരിതമനുഭവിക്കുന്ന ഗസ്സയിലെ കുരുന്നുകള്‍ക്ക് പെരുന്നാള്‍ ഉടുപ്പുകളെത്തിക്കാന്‍ കാമ്പയിന്‍. ഖത്തര്‍ അമീറിന്റെ മാതാവ് ശൈഖ മൌസ നേതൃത്വം നല്‍കുന്ന എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷനാണ് കാമ്പയിനിന് പിന്നില്‍.

വംശഹത്യയില്‍ വീടും കൂടും ഉറ്റവരെയും നഷ്ടമായ ലക്ഷക്കണക്കിന് ‌മനുഷ്യരെ ആഘോഷങ്ങള്‍ക്കൊപ്പം ചേര്‍ത്തുപിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് ഇ.എ.എ.

ഗസ്സയിലെ വിവിധ വിദ്യഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ 'കിസ്വത് അൽ ഈദ്' എന്ന കാമ്പയിനിലൂടെയാണ് വിഭവസമാഹരണം നടത്തുന്നത്.

16 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കുള്ള പുത്തനുടുപ്പുകൾ നല്‍കി പൊതുജനങ്ങൾക്ക് ഈദ് സമ്മാന കാമ്പയിനിൽ പങ്കുചേരാം. എജുക്കേഷൻ സിറ്റിയിലെ മിനാരതീൻ സെന്റർ, എജുക്കേഷൻ സിറ്റി പള്ളി, അൽ മുജാദില സെന്റർ എന്നിവടങ്ങളിലെ കളക്ഷൻ പോയന്റുകളിൽ വസ്ത്രങ്ങളെത്തിച്ച് 'ഈദ് ഗിഫ്റ്റ്' കാമ്പയിനിൽ പങ്കുചേരാം. ബുധനാഴ്ച ആരംഭിക്കുന്ന കാമ്പയിൻ ഏപ്രിൽ പത്തു വരെ തുടരും.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News