ജ്ഞാനപീഠ ജേതാവ് ഡോ. അമിതാവ് ഘോഷ് ഖത്തറിൽ; പൊഡാര്‍ പേള്‍ സ്‌കൂളിൽ സന്ദർശനം നടത്തി

വിദ്യാര്‍ഥികളുമായി അദ്ദേഹം ദീര്‍ഘ നേരം സംവദിച്ചു

Update: 2023-01-19 18:12 GMT
Editor : banuisahak | By : Web Desk

ദോഹ: ജ്ഞാനപീഠ പുരസ്കാര ജേതാവ് ഡോക്ടര്‍ അമിതാവ് ഘോഷ് ഖത്തറിലെ പൊഡാര്‍ പേള്‍ സ്കൂള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളുമായി അദ്ദേഹം ദീര്‍ഘ നേരം സംവദിച്ചു. സമൂഹത്തോടും പ്രകൃതിയോടും സഹാനുഭൂതിയുള്ളവരായിരിക്കണം പുതുതലമുറയെന്ന് അമിതാവ് ഘോഷ് പറഞ്ഞു

സ്കൂളിലെത്തിയ ജ്ഞാനപീഠ ജേതാവും ലോകപ്രശസ്ത എഴുത്തുകാരനുമായ അമിതാവ് ഘോഷിന് ഹൃദ്യമായ വരവേല്‍പ്പാണ് സ്കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ചേർന്ന് ഒരുക്കിയത്. വിദ്യാര്‍ഥികളുമായി ദീര്‍ഘനേരം ‌സംവദിക്കാനും‌ അദ്ദേഹം സമയം കണ്ടെത്തി. ഒരാളുടെ വ്യക്തിത്വവും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതില്‍ സമപ്രായക്കാര്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയോടും സമൂഹത്തോടും സഹാനുഭൂതി പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു

സ്കൂള്‍ പ്രസിഡന്റ് സാം മാത്യു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഷംന അല്‍താഫ്, അഷ്റഫ് മഠത്തില്‍, സ്റ്റെഫി സാം മാത്യു, പ്രണവ് പ്രദീപ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News