ഈജിപ്ഷ്യൻ പ്രസിഡന്റ് ഖത്തറിൽ; ഖത്തർ അമീർ നേരിട്ടെത്തി സ്വീകരിച്ചു

ഉപരോധത്തിന് ശേഷമുള്ള ആദ്യ സന്ദർശനം

Update: 2022-09-14 05:42 GMT

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി ഖത്തറിലെത്തി.

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഈജിപ്ഷ്യൻ പ്രസിഡന്റിനെ സ്വീകരിച്ചു. ഖത്തർ വിദേശകാര്യമന്ത്രി അടക്കമുള്ള ഉന്നത സംഘവും അമീറിനൊപ്പമുണ്ടായിരുന്നു. ഉപരോധത്തിന് ശേഷം ആദ്യമായാണ് ഈജിപ്ഷ്യൻ പ്രസിഡന്റ് ഖത്തറിലെത്തുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News