സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ ഖത്തറിൽ അറസ്റ്റിൽ

സ്വർണ്ണവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി പുറത്തുകടക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയത്

Update: 2024-07-19 17:08 GMT

ദോഹ: ഖത്തറിൽ നിന്നും സ്വർണം കടത്താൻ ശ്രമിച്ച എട്ടുപേർ അറസ്റ്റിൽ. സ്വർണ്ണവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി പുറത്തുകടക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയത്. സ്വർണം കടത്താൻ ശ്രമിച്ചവരെ പിടികൂടുന്ന ദൃശ്യങ്ങൾ ഖത്തർ ആഭ്യന്തര മന്ത്രാലയം മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

വിമാനത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണവും കണ്ടെടുത്തു. പ്രതികളിൽ നിന്നും സ്വർണ്ണത്തിന് പുറമേ പണവും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ നിയമനടപടിക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുറ്റകൃത്യത്തിൽ പങ്കാളികളായ വിവിധ രാജ്യക്കാരായ എട്ട് പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം അറിയിച്ചു. എന്നാൽ ഇവർ ഏത് രാജ്യക്കാരാണ് എന്ന് വ്യക്തമാക്കിയിട്ടില്ല.

Advertising
Advertising

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News